ചെറുതോണി: നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു. കഞ്ഞിക്കുഴി-മൈലപ്പുഴ സ്വദേശി എംബ്രയിൽ സ്വപ്ന, മകൾ സിമോൾ ക്രിസ്റ്റ (10), സ്വപ്നയുടെ ഭർതൃ സഹോദരി ലൈസ (60), ബന്ധുക്കളായ സാന്ദ്ര (14), സാനിയ(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന സ്വപ്നയുടെ പരിക്ക് സാരമുള്ളതാണ്.
ഇന്നലെ രാവിലെ 6.30 ടെയാണ് അപകടമുണ്ടായത്. മൈലപ്പുഴക്ക് സമീപം താന്നിക്കടയിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്ത് പഴയരിക്കണ്ടം പുഴയിലേക്ക് മറിയുകയായിരുന്നു. തൊട്ടുപിന്നാലെ സ്വപ്നയുടെ ഭർത്താവും ബന്ധുക്കളും മറ്റൊരു വാഹനത്തിലുണ്ടായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനമാരംഭിച്ചു. രണ്ടു ദിവസമായി മഴ കുറവായിരുന്നതിനാൽ പുഴയിൽ ജലനിരപ്പ് കുറഞ്ഞിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.